സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം കാലാ തിയറ്ററുകളിൽ എത്തി രണ്ടാം ദിവസവും സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നോട്ട് പോകുകയാണ്. പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെയാണ് രജനീകാന്ത് ചിത്രം കാലാ റിലീസ് ചെയ്തത്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ചിത്രത്തെ വൻ വിജയമാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു ആരാധകർ. എന്നാൽ അത്ര സന്തോഷകരമായ വാർത്തകളല്ല കാലായെക്കുറിച്ച് പുറത്തുവരുന്നത്. രജനീകാന്ത് ചിത്രങ്ങളിൽ ഏറ്റവും കുറഞ്ഞ ഓപ്പണിങ് ഡേ കളക്ഷനാണ് കാലായുടേത് എന്നാണ് ഇതുവരെ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
പേക്ഷകരുടെ പ്രതികരണവും രജനീകാന്ത് ചിത്രണങ്ങൾക്ക് ഇപ്പോഴും ലഭിക്കാറുള്ള അത്രയും പോരാ എന്ന് തന്നെ പറയേണ്ടി വരും. ഭൂരിഭാഗം പേരും അബൗവ് ആവറേജ് ചിത്രമായാണ് കാലയെ വിലയിരുത്തുന്നത്. ചിലർ കടുത്ത നിരാശയും പ്രകടിപ്പിക്കുന്നു. സ്ഥിരം രജനീകാന്ത് ചിത്രങ്ങൾക്ക് പ്രേക്ഷകർ നൽകുന്ന കിടിലം പ്രതികരണങ്ങൾ കാലയ്ക്ക് ലഭിച്ചില്ല എന്ന് തന്നെ പറയാം. എന്തൊക്കെ പറഞ്ഞാലും രജനീകാന്ത് ആരാധകർക്ക് ചിത്രം ഒരു ആഘോഷം തന്നെയാണ്.
ALSO READ:കാലാ പ്രദര്‍ശനം സമൂഹ മാധ്യമത്തില്‍ ലൈവിട്ടു, യുവാവ് പിടിയില്‍
കബാലിക്കു ശേഷം രജനികാന്ത്-പാ. രഞ്ജിത് കൂട്ടൂക്കെട്ടിൽ എത്തിയ ചിത്രത്തിന് വൻ വരവേൽപ്പാണ് ആരാധകർ ഒരുക്കിയത്. തമിഴ്നാട്ടിലെ റിലീസ് കേന്ദ്രങ്ങളിലെല്ലാം തന്നെ കഴിഞ്ഞ ദിവസം ഫാൻസ് ഷോകൾ സംഘടിപ്പിച്ചിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു ശേഷമെത്തുന്ന ആദ്യ ചിത്രമായതിനാൽ സാധാരണ രജനികാന്ത് ചിത്രങ്ങളെക്കാൾ കാലായുടെ റിലീസ് ആരാധകർ ആഘോഷമാക്കിയിരുന്നു.
Post Your Comments