ജമ്മു: തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് അമർനാഥ് തീര്ത്ഥാടകരെയെന്ന് റിപ്പോര്‍ട്ട്. റംസാന് പ്രമാണിച്ച് ഇന്ത്യ വെടിനിര്‍ത്തല്‍ നിർത്തിവെച്ച സമയത്ത് അമര്‍നാഥ് തീര്‍ത്ഥാടകരെ അക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
നിയന്ത്രണരേഖയ്ക്ക് സമീപത്തെ 11 കേന്ദ്രങ്ങള്‍ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായാണ് വിവരം. ഇതിനായി ലഷ്കറെ തോയ്ബ, ജെയ്ഷെ മുഹമ്മദ് തീവ്രവാദ ഗ്രൂപ്പുകളില്‍പ്പെട്ട 450 പേരെ സജ്ജരാക്കിവെച്ചിട്ടുണ്ടെന്നും ഇവര്‍ നുഴഞ്ഞ് കയറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അക്രമത്തിനായി സജ്ജരാക്കിയ 450 തീവ്രവാദികളില്‍ ജെയ്ഷ ഇ മുഹമ്മദില്‍ പെട്ടവരാണ് ഭൂരിഭാഗം പേരും. ഇവര്‍ക്ക് നിയാലിയിലെ പാകിസ്താന് സൈന്യം പരിശീലനം നല്‍കിയതായും വിവരം ലഭിച്ചിട്ടുണ്ട്.
നൗഷിറ പൂഞ്ച് മേഖലയില്‍-30, കൃഷ്ണവാലി-35, തങ്ദാറില്‍-31, കേരന്‍-50 പേര്, ഉറിയില്‍ 47 പേര് എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ 127 തീവ്രവാദികൾ തമ്പടിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്.
Post Your Comments