ചിറ്റിലഞ്ചേരി: 26കാരി തന്റെ മൂന്ന് വയുള്ള മകളെയുമായി 17കാരനും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ കാമുകനൊപ്പം ഒളിച്ചോടി. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ബന്ധുക്കള്‍ വടക്കാഞ്ചേരി, ആലത്തൂര്‍ പോലീസില്‍ പരാതി നല്കി.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വടക്കാഞ്ചേരിയിലേക്ക് ചിറ്റിലഞ്ചേരി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചുകൊണ്ട് പോയത്. ഇതിനിടെ അയല്‍വാസിയായ 17കാരനുമായി ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് 17കാരനുമൊത്ത് യുവതി ഒളിച്ചോടി.
read also: കല്യാണത്തലേന്ന് കാമുകി ഒളിച്ചോടി, കേക്ക് മുറിച്ച് ആഘോഷമാക്കി കാമുകന്
യുവതി കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെത്തിയിരുന്നു. ഇവിടെ നിന്നാണ് ഒളിച്ചോടിയതെന്ന് പരാതയില്‍ പറയുന്നു. ഇതു സംബന്ധിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് ആലത്തൂര്‍ പൊലീസിലും, വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ വടക്കഞ്ചേരി പൊലീസിലും പരാതി. നല്‍കുകയായിരുന്നു.
പൊലീസ് അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരുവനന്തപുരമാണ് കാണിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments