ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. നക്സലുകളുടെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചത്. തോല്‍ക്കുന്ന യുദ്ധമാണ് മാവോയിസ്റ്റുകള്‍ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇതേതുടര്‍ന്ന് പൂനയില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ രാജീവ് ഗാന്ധിയെ വധിച്ചതുപോലെ മോദിയെ കൊലപ്പെടുത്താന്‍ ഇവര്‍ ആസൂത്രണം ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ഇന്ത്യയെ ശക്തമായൊരു രാജ്യമായി വളരുന്നതു കാണാന്‍ മാവോയിസ്റ്റുകള്‍ ആഗ്രഹിക്കുന്നില്ല. മോദിയുടെ നേതൃത്വത്തില്‍ മാത്രമാണ് ഇന്ത്യ ശക്തമായൊരു രാജ്യമായി മാറുകയുള്ളെന്ന് മാവോയിസ്റ്റുകള്‍ക്ക് അറിയാം. അതിനാലാണ് ഇത്തരമോരു ഭീഷണി മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് 10 ജില്ലകളില്‍ മാത്രമാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments