ബെംഗളൂരു: ടെക്കികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്നിടത്ത് അജ്ഞാതന്റെ ബോംബ് ഭീഷണി. ബെംഗളൂരു മറാത്തലി എന്ന സ്ഥലത്തെ എംബസി ടെക്ക് വില്ലേജില്‍ ഇന്ന് ഉച്ചയ്ക്ക് 12.07നാണ് ഫോണ്‍ വഴി ബോംബ് ഭീഷണിയെത്തിയത്. കോള്‍ വന്ന് മിനിട്ടുകള്‍ക്കകം സ്ഥാപനത്തിന്റെ അധികൃതര്‍ ടെക്കികള്‍ ഉള്‍പ്പടെ 7000 തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് ഉടന്‍ മാറ്റി.
സംഭവസ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും എത്തി പരിശോധനകള്‍ നടത്തി. എന്നാല്‍ പരിശോധനകളില്‍ ബോംബ് ലഭിച്ചിട്ടില്ല. ടോള്‍ ഫ്രീ നമ്പറില്‍ നിന്നാണ് കോള്‍ വന്നിരിക്കുന്നത് എന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments