Kerala

വീണ്ടും പോലീസ് ക്രൂരത; ഓട്ടോ ഡ്രൈവറെ മർദ്ദിച്ച പോലീസുകാരനെതിരെ കേസ്

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും പോലീസ് ക്രൂരത അരങ്ങേറുന്നു. പാലക്കാട് ഓട്ടോറിക്ഷാ ഡ്രൈവറെ മർദ്ദിച്ച പോലീസുകാരനെതിരെ കേസെടുത്തു. കല്ലേക്കാട് എആര്‍ ക്യാംപിലെ ഡ്രൈവര്‍ ഗോപിദാസിനെതിരെയാണ് ഓട്ടോറിക്ഷാ ഡ്രൈവറുടെ പരാതിയില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തത്.

ഉമ്മിനി സ്വദേശി പി.എസ്. മുസ്തഫയ്ക്കാണു മര്‍ദനമേറ്റത്. മുസ്തഫ മര്‍ദിച്ചതായി ഗോപിദാസും പരാതി നല്‍കി. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10.30ന് കല്ലേക്കുളങ്ങരയ്ക്കു സമീപം കൊങ്ങപ്പാടത്താണു സംഭവം. മുസ്തഫ യാത്രക്കാരുമായി കൊങ്ങപ്പാടത്തേക്ക് പോകുന്നതിനിടെ ഗോപിദാസും കുടുംബവും സ്‌കൂട്ടറില്‍ എതിരെ വരികയായിരുന്നു. ഇരു വാഹനങ്ങളും ഒരേ സമയം കനാല്‍ റോഡില്‍നിന്ന് പോക്കറ്റ് റോഡിലേക്ക് പ്രവേശിച്ചു. ഇതു സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.

തകർക്കത്തിനൊടുവിൽ ഗോപിദാസ് മുസ്തഫയുടെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ റിപ്പോര്‍ട്ട് തേടി. രേഖാമൂലം പരാതി ലഭിച്ചതോടെ ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ സി. പ്രേമാനന്ദകൃഷ്ണന്‍ പ്രാഥമികാന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഗോപിദാസിന്റെ പരാതിയിലും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ആലത്തൂര്‍ എഎസ്‌പിയുടെ കീഴില്‍ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് ഗോപിദാസ് നിലവില്‍ ജോലി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button