കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ അരുന്ധതിക്ക് ഇനി സ്വാതന്ത്ര്യത്തോടെ ജീവിക്കാം. അരുന്ധതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അനുമതി കേരളാ ഹൈക്കോടതി നൽകുകയായിരുന്നു.
അരുന്ധതിയുടെ മാതാവ് ഇരുപത്തിയഞ്ചു വയസ്സുള്ള മകനെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ അന്യായമായി പിടിച്ചുവച്ചിരിക്കുകയാണെന്നും മകനെ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പസ് ഹര്‍ജി കോടതിയിൽ സമർപ്പിച്ചിരുന്നു.
എന്നാല്‍ താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്നും അരുന്ധതി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ യുവാവിന്റെ ലിംഗനിര്‍ണയ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. മെഡിക്കൽ റിപ്പോർട്ട് അരുന്ധതിക്ക് അനുകൂലമായതോടെ കോടതി വിധി നിർണയിക്കുകയായിരുന്നു.
Post Your Comments