ArticleFood & Cookery

റമദാനിനൊരുക്കാം മലബാര്‍ സ്‌പെഷ്യല്‍ മുട്ട നിറച്ചത്

നമ്മള്‍ എല്ലാവരും ഒരുപാട് കേട്ടിട്ടുള്ള ഒരു മലബാര്‍ സ്‌പെഷ്യല്‍ വിഭവമാണ് മുട്ട നിറച്ചത്. മലബാര്‍ പ്രദേശങ്ങളില്‍ മാത്രമേ ഇത് എപ്പോഴും ലഭ്യ മാവുകയുള്ളൂ. എന്നാല്‍ ഇനിമുതല്‍ നമുക്ക് വീടുകളിലും അനായാസം മുട്ട നിറച്ചത് തയാറാക്കം. ഇന്ന് നോമ്പ് മുറിക്കുമ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മുട്ട നിറച്ചത് തന്നെ തയാറാക്കി കൊടുത്താലോ?

Image result for mutta nirachathu

ചേരുവകള്‍

മുട്ട- 5 എണ്ണം
ചുവന്നുള്ളി- വളരെ ചെറുതായി അരിഞ്ഞത് 10 എണ്ണം
പച്ച മുളക്- 12
കുരുമുളക് പൊടി- 1/2 ടി.സ്പൂണ്‍
മഞ്ഞള്‍ പൊടി- ഒരു നുള്ള്
മുളക് പൊടി- ഒരു നുള്ള്
മൈദ- 45 വലിയ സ്പൂണ്‍
ഇഞ്ചി, കറിവേപ്പില, ഉപ്പ്, എണ്ണ- ആവശ്യത്തിന്

Image result for mutta nirachathu

ഉണ്ടാക്കുന്ന വിധം :

മുട്ട പുഴുങ്ങി തൊലി കളഞ്ഞതിന് ശേഷം നടുഭാഗം കീറി മഞ്ഞ മാറ്റി വെക്കുക. ഉടയാതെ ശ്രദ്ധിക്കണം. പാത്രത്തില്‍ എണ്ണയൊഴിച്ച് ഉള്ളിയും പച്ചമുളകും വഴറ്റുക. അതില്‍ ഇഞ്ചി ചേര്‍ത്ത് വഴറ്റിയതിന് ശേഷം മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക് പൊടി ,ഉപ്പു എന്നിവ ചേര്‍ത്തിളക്കുക, ഉള്ളിയും ഇഞ്ചിയും നന്നായി വഴറ്റാന്‍ ശ്രദ്ധിക്കണം.

Related image

പിന്നീട് അതിലേക്ക് നേരത്തേ മാറ്റി വെച്ച മുട്ടയുടെ മഞ്ഞ ചേര്‍ത്ത ഇളക്കുക. മഞ്ഞക്കുരു നന്നായി പൊടിയാന്‍ ശ്രദ്ധിക്കണം. ഇതില്‍ കറിവേപ്പിലയും ചേര്‍ത്ത് തണുക്കാന്‍ വെക്കുക.

Related image

ചൂടാറിയാല്‍ ഇത് മുട്ടയുടെ വെള്ളയിലേക്ക് നിറക്കുക. മഞ്ഞക്കുരുവിന്റെ ആകൃതിയില്‍ ഉരുട്ടിവേണം മസാല ഇടാന്‍. ഇതിന് ശേഷം മൈദയില്‍ അല്‍പ്പം ഉപ്പും ചേര്‍ത്ത് കലക്കി മുട്ടയുടെ തുറന്ന ഭാഗം അടക്കുക. ഇത് പൊരിച്ചെടുത്ത് കഴിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button