കൊച്ചി: കൊച്ചി ആലുവ എടത്തലയില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പോലീസുകാര്‍ക്കെതിരെ നടപടി. എടത്തല സ്റ്റേഷനിലെ എഎസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ എആര്‍ ക്യാംപിലേക്ക് സ്ഥലംമാറ്റി. എടത്തല പൊലീസ് സ്റ്റേഷനിലെ എഎസ്ഐമാരായ ഇന്ദുചൂഡന്‍, പുഷ്പരാജ്, സിപിഒമാരായ അഫ്സല്‍, അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ക്കെതിരെയാണ് നടപടി.
read also: വീണ്ടും കേരള പോലീസിന്റെ ക്രൂരത, ബൈക്ക് യാത്രക്കാരന് ക്രൂര മര്‍ദനം
യുവാവിനെ റോഡിലിട്ടും സ്റ്റേഷനിലിട്ടും മര്‍ദിച്ച സംഭവത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.ഐപിസി 323, 342 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സ്റ്റേഷന്‍ എസ്ഐ അരുണിനെതിരെ വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം ഉണ്ടായത് എടത്തല കുത്താട്ടുകര സ്വദേശി ഉസ്മാന്റെ ബൈക്കും പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനവുമായി തട്ടുകയായിരുന്നു. തുടര്‍ന്ന് തര്‍ക്കം ഉണ്ടാവുകയും ഉസ്മാനെ മഫ്തിയിലുണ്ടായിരുന്ന പോലീസ് മര്‍ദിക്കുകയുമായിരുന്നു. റോഡില്‍ വെച്ചും സ്റ്റേഷനിലെത്തിച്ചും യുവാവിനെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു. താടിയെല്ലിന് പരിക്കേറ്റ ഉസ്മാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
Post Your Comments