പാലാ: മകന്റെ മരണ വാര്‍ത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. കുഴഞ്ഞ് വീണ മകനുമായി ആശുപത്രിയില്‍ എത്തിയ അമ്മ അവിടെവെച്ച് മകന് മരിച്ചെന്ന വാര്‍ത്ത കേള്‍ക്കുകയും ഉടന്‍ ഹൃദയാഘാതം മൂലം മരണപ്പെടുകയുമായിരുന്നു. മേലുകാവുമറ്റം ഇടമറുക് മാമൂട്ടില്‍ പരേതനായ മാത്യുവിന്റെ ഭാര്യ ആനിയമ്മയും (65) മകന് ഫെബി മാത്യു(48)വുമാണ് മരിച്ചത്.
read also: വിമാനത്തിനുള്ളില്‍ വെച്ച് ഹൃദയാഘാതം, ഉറച്ച മരണത്തില്‍ നിന്ന് യാത്രക്കാരന് തിരികെ എത്തിയത് ഇങ്ങനെ
അമ്മയ്ക്കൊപ്പമായിരുന്നു അവിവാഹിതനായ ഫെബി കഴിഞ്ഞിരുന്നത്. ഇന്നലെ വൈകിട്ടാണ് ഫെബി കുഴഞ്ഞ് വീഴുന്നത്. മകനുമായി ആനിയമ്മ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും ആറരയോടെ മരണപ്പെട്ടു.
മകന്റെ മരണ വാര്‍ത്തയറിഞ്ഞ ആനിയമ്മയും കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രി അധികൃതര്‍ ഉടന്‍തന്നെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും രാത്രി എട്ടോടെ മകനു പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇരുവരുടെയും സംസ്കാരം ഇന്ന് 2.30ന് ഇടമറുക് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.
Post Your Comments