India

വീണ്ടും തിരിച്ചടി; രജനീകാന്ത് ചിത്രം കാലായുടെ റിലീസ് നടന്നില്ല

സൂപ്പര്‍ താരം രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാലായുടെ റിലീസ് കർണാടകയിൽ നടന്നില്ല. കന്നഡ സംഘടനകള്‍ ചിത്രത്തിന്റെ ടിക്കറ്റ് വിതരണം തടയുകയായിരുന്നു. കര്‍ണാടകയില്‍ കാവേരി പ്രശ്‌നവുമായി ബന്ധപ്പെട്ട് കാലാ പ്രദര്‍ശനം തടയുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. സിനിമയുടെ റിലീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ് രാജശേഖരന്‍ എന്നയാള്‍ കോടതി മുന്‍പാകെ ഹര്‍ജി നല്‍കിയിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസ് തടയാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ALSO READ:കാലായെ തടയാനാവില്ല : ഉത്തരവിറക്കി സുപ്രീം കോടതി

പകര്‍പ്പവകാശത്തില്‍ ലംഘനം നടത്തിയെന്നാണ് ആരോപിച്ചായിരുന്നു ഹര്‍ജി. കനത്ത പൊലീസ് സുരക്ഷയില്‍ ചിത്രം ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിനെതിരെ കന്നഡ സംഘടനകള്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണിത്. കാവേരി പ്രശ്‌നത്തില്‍ രജനീകാന്തിന്‌റെ നിലപാട് ഏറെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

രജനിയുടെ കാലാ റിവ്യൂ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button