ന്യൂഡൽഹി: നിരന്തരം കുറ്റപ്പെടുത്തിയ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. പശ്ചിമബംഗാള്‍ സ്വദേശിയായ യാസീന്റെ ഭാര്യ ജാൻവിയാണ് കൊല്ലപ്പെട്ടത്. യാസീന്‍ കയര്‍ ഉപയോഗിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ALSO READ: പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിഷം നൽകി കൊലപ്പെടുത്തി
ദമ്പതികൾ തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നു. ഭാര്യ തന്നെ എപ്പോഴും കുറ്റപ്പെടുത്തുന്നതായും തര്‍ക്കിക്കുന്നതായും യാസീന്‍ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ചൊവ്വാഴ്ചയും ഇരുവരും തമ്മിൽ കലഹിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ യാസീന്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പ്രണയത്തിലായിരുന്ന ഇവർ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്.
Post Your Comments