ന്യൂഡല്‍ഹി: അശ്ലീല ചിത്രങ്ങളുള്ള സൈറ്റുകള്‍ പൂട്ടാന്‍ ഹോട്ട് ലൈൻ . സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീലചിത്രങ്ങളും വീഡിയോകളും ഉള്ള വെബ്സൈറ്റുകൾക്കെതിരെ ജനങ്ങൾക്ക് പരാതിപ്പെടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉടന്‍ ഹോട്ട് ലൈൻ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി അറിയിച്ചു. പരാതികൾ ലഭിച്ചാൽ സൈറ്റുകള്‍ പൂട്ടുകയും അതിലെ അശ്ലീല ഉള്ളടക്കം നീക്കുകയുംചെയ്യും.
also read: കത്വ പെണ്‍കുട്ടിയെക്കുറിച്ച് അശ്ലീല പോസ്റ്റിട്ട മലയാളിയ്ക്ക് ജാമ്യമില്ല
കുട്ടികളുടേതടക്കമുള്ള അശ്ലീല വീഡിയോകളും, ബലാത്സംഗ വീഡിയോകൾ, സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയവ പ്രചരിപ്പിക്കുന്നവർക്കെതിരെ ഹോട്ട് ലൈൻ പരാതിപ്പെടാം. മൂന്നുമാസത്തിനകം ഹോട്ട് ലൈൻ നിലവില്‍ വരും. അശ്ലീല വീഡിയോകൾ പ്രദര്‍ശിപ്പിക്കുന്ന വെബ് പോര്‍ട്ടലുകള്‍, സേര്‍ച്ച് എന്‍ജിനുകള്‍, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ എന്നിവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഹോട്ട് ലൈൻ സഹായിക്കുമെന്ന് മനേകാ ഗാന്ധി പറഞ്ഞു.
Post Your Comments