India

മിറ്റ്‌സുബുഷി തലവന് നേരെ വധശ്രമം

ഗുഡ്‌ഗാവ്: ജാപ്പനീസ് ഭീമന്‍ മിറ്റ്‌സുബുഷിയുടെ എച്ച്‌.ആര്‍ (ഹ്യൂമന്‍ റിസോഴ്‌സ്) തലവന് നേരെ വധശ്രമം. കമ്പനിയുടെ മനേസറിലെ ഓഫീസില്‍ വെള്ളിയാഴ്‌ച രാവിലെ ഒമ്പത് മണിയോടു കൂടിയാണ് എച്ച്‌.ആര്‍ തലവന്‍ ബിനേഷ് ശര്‍മ്മയ്‌ക്ക് വെടിയേറ്റത്. സംഭവത്തില്‍ കമ്പനി ജീവനക്കാരനായ ജോഗീന്ദറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

വീട്ടില്‍ നിന്ന് ഓഫീസിലേക്ക് വരും വഴിയായിരുന്നു ബിനേഷിന് നേരെ ആക്രമണം ഉണ്ടായത്. ബുധനാഴ്‌ച മറ്റൊരു ജീവനക്കാരനോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ബിനേഷ് ജോഗീന്ദറിനെ ശകാരിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് ജോഗീന്ദര്‍ പൊലീസിന് മൊഴി നല്‍കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനേഷ് അപകടനില തരണം ചെയ്‌തതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button