ന്യൂഡല്‍ഹി: ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ. ലോകബാങ്കിന്റെ ഗ്ലോബല്‍ എക്കണോമിക്സ് പ്രോസ്പെക്ടസ് റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് ഈ റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 7.3 എന്നത് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 7.5 ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.2018 ല്‍ 7.5 ശതമാനവും 2019ല്‍ 7.6 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നതായി യുഎന്‍ മെയ് മാസത്തില്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് ഏപ്രിലില്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ 2018ല്‍ 7.4 ശതമാനവും 2019ല്‍ 7.8 ശതമാനം വളര്‍ച്ച നേടുമെന്നും സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 2017 പകുതിയോടു കൂടി താഴേക്ക് പോയെങ്കിലും 2018ല്‍ ഈ നേട്ടം തിരിച്ചു പിടിച്ചു. 2017 പകുതിയോടെ ജിഎസ്ടി ഉണ്ടാക്കിയ താത്കാലിക ആഘാതത്തില്‍ നിന്നും കരകയറിയാണ് ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയത്. ഈ ആഘാതം താത്കാലികമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അന്നു തന്നെ വ്യക്തമാക്കിയിരുന്നു.
വ്യാപാരബന്ധം മെച്ചപ്പെടുത്തിയതും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ചതുമെല്ലാം ഇന്ത്യക്ക് നേട്ടമായിട്ടുണ്ട്. കൃഷി, വ്യവസായം, കെട്ടിടനിര്‍മാണം എന്നീ രംഗങ്ങളിലും ഏതാനും സേവന മേഖലകളിലുമുണ്ടായ കുതിപ്പും മികച്ച വളര്‍ച്ചനിരക്കിനു കാരണമായി. സാമ്പത്തികമായും വ്യവസായികപരമായും നടത്തിയ ചില പരിഷ്കാരങ്ങളാണ് വളര്‍ച്ചാ പുരോഗതിക്ക് സഹായകമായത്.
Post Your Comments