കോണ്‍ഗ്രസുമായി തെലുങ്കുദേശം പാര്‍ട്ടി ബന്ധം സ്ഥാപിക്കുകയാണെങ്കില്‍ തൂങ്ങിച്ചാകുമെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി കെ.ഇ.കൃഷ്ണമൂര്‍ത്തി. ഒരു ദേശീയ പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നും പാര്‍ട്ടി തനിയെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്ര -തെലങ്കാന വിഭജനം നടത്തിയത് കോൺഗ്രസ്സ് ആയതിനാൽ ഇപ്പോഴും ആന്ധ്രയിലെ ജനങ്ങൾക്ക് കോൺഗ്രസിനോട് എതിർപ്പുണ്ട്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ല.
അതു എപ്പോഴെങ്കിലും സാധ്യമായാല്‍ ഞാന്‍ തൂങ്ങി മരിക്കും. കാരണം ആന്ധ്രയിലെ ജനങ്ങളാണ് കോണ്‍ഗ്രസിനെ എഴുതിത്തള്ളിയത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കര്‍ണാടകയിലെ ചടങ്ങിനു പോയതു കൊണ്ടായിരിക്കാം പലര്‍ക്കും ഈ സംശയം ഉണ്ടായത്. പക്ഷേ ടിഡിപി-കോണ്‍ഗ്രസ് സഖ്യത്തിന് യാതൊരു സാധ്യതയുമില്ല. അതിന് താത്പര്യവുമില്ല. ഇതാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും കെ.ഇ.കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസുമായി ടിഡിപി സഖ്യമുണ്ടാക്കിയേക്കുമെന്ന വാര്‍ത്ത വന്നതോടെയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൃഷ്ണമൂര്‍ത്തി രംഗത്തെത്തിയത്.
കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് എത്തിയതോടെയാണ് രാഹുല്‍ ഗാന്ധിയും ചന്ദ്രബാബു നായിഡുവും കൈകോര്‍ക്കാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ചില ടിഡിപി നേതാക്കളും ഇത്തരത്തില്‍ സൂചന നല്‍കിയിരുന്നു. സഖ്യത്തിലേര്‍പ്പെട്ട് അധികാരത്തിലെത്തിയാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്കുമെന്നതായിരുന്നു ഇതിന് കാരണമായി അവര്‍ പറഞ്ഞത്.
കൂടാതെ കർണാടക മുഖ്യമന്ത്രി കുമാര സ്വാമിയും ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ചന്ദ്രബാബു നായിഡുവുമായും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ്സുമായി ചേർന്ന് പ്രവർത്തിക്കില്ലെന്നും ആരെങ്കിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെങ്കിൽ തന്നെ അത് തെരഞ്ഞെടുപ്പിന് മുന്‍പ് മാത്രമെ തീരുമാനിക്കുകയുള്ളു എന്നും കെ.ഇ.കൃഷ്ണമൂര്‍ത്തി കൂട്ടിച്ചേർത്തു.
Post Your Comments