Latest NewsKerala

പ്രതിഷേധവുമായി വന്നവര്‍ കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികൾ : മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിൽ പ്രതിപക്ഷം പ്രതിരോധത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരം: എടത്തലയില്‍ പൊലീസ് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് നടത്തിയത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ്. തീവ്രവാദം അനുവദിച്ചു കൊടുക്കാനാകില്ല. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും മാര്‍ച്ച് നടത്തിയ കൂട്ടത്തിലുണ്ടായിരുന്നു. ഇത് ന്യായീകരിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

ആലുവ സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പഠിച്ചെത്തിയ മുഖ്യമന്ത്രി സഭയില്‍ കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവം അടക്കം എടുത്തിട്ടതോടെ ഉസ്മാന് നീതി തേടി എത്തിയ പ്രതിപക്ഷം സ്വയം പ്രതിരോധത്തിലായി. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്‌ച്ചയുണ്ടെന്ന് തുറന്നു സമ്മതിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എന്നാല്‍ തുടര്‍ന്നു നടന്ന സംഭവങ്ങള്‍ മുതലെടുക്കാന്‍ ശ്രമം നടന്നുവെന്ന് വ്യക്തമാക്കി പിണറായി ആഞ്ഞടിച്ചത്.

ഉസ്മാന്‍ ആക്രമിച്ചപ്പോള്‍ പൊലീസ് കേസെടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സാധാരണക്കാരന്റെ നിലവാരത്തിലേക്ക് പൊലീസ് താഴാന്‍ പാടില്ലായിരുന്നു. കുറ്റക്കാര്‍ക്കുനേരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായും പൊലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പൊലീസിനെതിരായി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇതിനായി കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളാണ് പ്രതിഷേധവുമായി വന്നവര്‍. ആലുവ ആരുടെയും സ്വകാര്യ റിപ്പബ്ലിക്കല്ലെന്നും പറഞ്ഞും മുഖ്യമന്ത്രി കത്തിക്കയറി. തീവ്രസ്വഭാവമുള്ള സംഘടനകള്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിനിടയില്‍ സഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button