Kerala

ഭാരത്‌ ബന്ദിനെ കുറിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: ഞായറാഴ്​ച നടത്താന്‍ ഇരുന്ന ഭാരത്​ ബന്ദുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സഹകരിക്കില്ലെന്ന്​ സംസ്​ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീനും ജനറല്‍ സെ​ക്രട്ടറി രാജു അപ്​സരയും അറിയിച്ചു. കിസാന്‍ സംഘ്​ പ്രഖ്യാപിച്ച ബന്ദിലാണ് വ്യാപാരി വ്യവസായി സഹകരിക്കില്ലെന്ന് അറിയിച്ചത്.

നിലനില്‍പ്പിനായി കര്‍ഷകസമൂഹം നടത്തുന്ന സമരങ്ങള്‍ക്ക്​ സമിതിയുടെ പിന്തുണയുണ്ടെങ്കിലും ഹര്‍ത്താലി​​​ന്റെയും ബന്ദുകളുടെയും പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോടും വ്യാപാ​ര സ്​ഥാപനങ്ങള്‍ അടപ്പിക്കുന്നതിനോടും യോജിപ്പില്ല. നോട്ട്​ നിരോധനവും ജി.എസ്​.ടിയും നടപ്പില്‍വന്ന​ശേഷം വ്യാപാര മേഖലയില്‍ ഉണ്ടായ മാന്ദ്യം കാരണം വ്യാപാരി സമൂഹം പ്രതിസന്ധി നേരിടുകയാണ്​. ഈദ്​ അടുത്ത സമയത്ത്​ നടത്തുന്ന ബന്ദില്‍നിന്ന്​ കിസാന്‍ മഹാസംഘ്​ പിന്മാറണമെന്ന്​ അവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button