മോസ്കോ: ലോകകപ്പ് മത്സരത്തില്‍ പ്രവചനം നടത്തി പോള്‍ നീരാളി ഏതാനും വര്‍ഷം മുന്‍പ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്ന് നീരാളിയുടെ സ്ഥാനത്തേക്ക് എത്തുന്നത് ഒരു പൂച്ചയാണ്. അഷല്ലസ് എന്നാണ് പൂച്ചയുടെ പേര്. റഷ്യന്‍ ലോകകപ്പ് ഫുട്ബാളിന്റെ മത്സരക്രമങ്ങള്‍ കൃത്യമായി പഠിച്ച് മത്സരത്തിന് മുന്‍പ് അഷല്ലസ് പ്രവചനം നടത്തും. മോസ്കോ സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിന്റെ സ്വന്തമാണ് അഷല്ലസ്. ഈ മിടുക്കന് പൂച്ചയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അഷല്ലസ് ജന്മനാ ബധിരനാണ്.
2017ല്‍ നടന്ന കോണ്‍ഫഡറേഷന്‍ കപ്പ് വിജയികളെ അഷല്ലസ് കൃത്യമായി പ്രവചിച്ചിരുന്നു. അഷല്ലസിനൊപ്പം തന്നെ യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രേസ് നോട്ട് അനലറ്റിക്സ് എന്ന സ്ഥാപനവും ലോകകപ്പ് പ്രവചനവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
Post Your Comments