വാഷിങ്ടണ്‍: ചൈനയില്‍ കഴിയുന്ന നയതന്ത്ര ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ദുരൂഹ രോഗം ബാധിച്ചതിനാല്‍ നാട്ടിലെത്തിക്കാന്‍ നടപടിയെടുത്ത് യു.എസ്. ക്യൂബയിലെ ഉദ്യോഗസ്ഥര്‍ക്ക് ബാധിച്ചതിന് സമാനമായ രോഗമാണ് ഇതെന്നാണ് സൂചന. അതേസമയം ഇതുസംബന്ധിച്ച് തങ്ങൾക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ചൈനീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Read Also: യു.എസില്‍ ഗ്രീന്‍ കാര്‍ഡ് കാത്തുനില്ക്കുന്നവരില് ഭൂരിഭാഗവും ഇന്ത്യക്കാര്‍
ചൈനയിലെ ഗ്വാന്സൗവിലെ കോണ്‍സുലേറ്റ് ജീവനക്കാരനാണ് രോഗം ബാധിച്ചത്. വിവരം ലഭിച്ച ഉടന്‍ കോണ്‍സുലേറ്റിലെ മുഴുവന്‍ ജീവനക്കാരെയും അവരുടെ ബന്ധുക്കളെയും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇൗ പരിശോധനയില്‍ കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് അറിയിച്ചിരിക്കുന്നവരെയാണ് യുഎസിലേക്ക് തിരികെ വിളിച്ചിരിക്കുന്നത്.
Post Your Comments