ഹരിയാന: പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിഷം നൽകി കൊലപ്പെടുത്തി. ഹരിയാനയിലെ ഫത്തേഹബാദിലാണ് സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഗ്രാമവാസികളായ യുവാക്കൾ വീട്ടിൽ എത്തുകയും പെൺകുട്ടിയെ കൂട്ടികൊണ്ടു പോകുകയുമായിരുന്നു. ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പെൺകുട്ടിയെ പ്രതികളായ മൂന്ന് പേരും പീഡിപ്പിക്കുകയായിരുന്നു. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. ശേഷം മരുന്നെന്ന് പറഞ്ഞ് പെൺകുട്ടിയെ വിഷം കഴിപ്പിക്കുകയായിരുന്നു.
ALSO READ: യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി
പ്രതികളിൽ ഒരാളാണ് പെൺകുട്ടിയെ തിരികെ വീട്ടിൽ എത്തിച്ചത്. പെൺകുട്ടിക്ക് സുഖമില്ലായിരുന്നെന്നും അതിനാൽ ആശുപത്രിയിൽ കൊണ്ടു പോയി മരുന്ന് നൽകിയെന്നും പരിചയക്കാരൻ കൂടിയായ പ്രതി മാതാപിതാക്കളോട് പറഞ്ഞു. വൈകുന്നേരത്തോടെ പെൺകുട്ടിയുടെ നില മോശമാവുകയും മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇതിനിടെ പെൺകുട്ടി പീഡനവിവരം മാതാപിതാക്കളോട് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെൺകുട്ടി മരണത്തിന് കീഴടങ്ങി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് മൂന്ന് പ്രതികളെയും പിടികൂടി
Post Your Comments