തിരുവനന്തപുരം: കെ.മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോസഫ് വാഴയ്ക്കന്‍. ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീധരനെന്നും തന്റെ ബൂത്ത് ഭദ്രമാണെന്ന് അവകാശപ്പെടുന്ന മുരളീധരന്‍ അവിടെ പാര്‍ട്ടിയുടെ സ്ഥിതി എന്താണെന്ന് പരിശോധിക്കണമെന്നും വാഴയ്ക്കന്‍ പരിഹസിച്ചു.
Also Read : കരുണാകരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മുരളീധരൻ; ജോസഫ് വാഴയ്ക്കന്‍
മുരളീധരന്റെ ബൂത്തില്‍ പാര്‍ട്ടിയുടെ സ്ഥിതി വളരെ ദയനീയമാണെന്നും കൂലിയെഴുത്തുകാരെ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയേയും നേതാക്കളെയും ചെളിവാരിയെറിയുന്ന പണി മുരളീധരന്‍ നിര്‍ത്തണമെന്നും ജോസഫ് വാഴയ്ക്കന്‍ വ്യക്തമാക്കി.
Post Your Comments