മുംബൈ: ഇത്തരത്തില്‍ എന്നും പിന്തുണ ലഭിച്ചാൽ മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ചും ഞങ്ങള്‍ കളിക്കുമെന്ന് സുനിൽ ഛേത്രി. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ഇത്തരത്തിലുള്ള പിന്തുണയാണ് എല്ലായ്‌പ്പോഴും ഞങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍, മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ചും ഞങ്ങള്‍ കളിക്കുമെന്ന് ഞങ്ങള്‍ ഉറപ്പുതരുന്നു. ഇന്ത്യാ, ഈ രാത്രി ഏറെ പ്രിയപ്പെട്ടതാണ്, കാരണം നമ്മളെല്ലാവരും ഒരുമിച്ചായിരുന്നു. ഗ്യാലറിയില്‍ ആര്‍പ്പുവിളിച്ചവര്‍ക്കും വീട്ടിലിരുന്ന് കളി കണ്ടവര്‍ക്കും നന്ദിയെന്നും ഛേത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
Read Also: ബാത്ത്ടബിന്‌റെ ഡ്രെയ്‌നില്‍ മുടി കുരുങ്ങി 17 കാരിയ്ക്ക് ദാരുണാന്ത്യം
ഇന്നലെ കെനിയക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് നിറഞ്ഞ ഗ്യാലറിയില്‍ ടീമിന്റെ കളി കാണാനെത്തിയ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഛേത്രി രംഗത്തെത്തിയത്. ആരാധകരോട് സ്റ്റേഡിയങ്ങളിലെത്താന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ഛേത്രി ഇന്നലെ തന്റെ നൂറാം മത്സരത്തിനിറങ്ങിയത്. ഇതിന് പിന്നാലെ പിന്തുണ ആവശ്യപ്പെട്ട് വിരാട് കോഹ്‌ലിയും, സച്ചിന്‍ ടെന്‍ഡുല്‍ക്കറും രംഗത്തെത്തിയിരുന്നു.
Post Your Comments