India

ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ മറന്നുവച്ച ലക്ഷങ്ങള്‍ തിരികെയേല്‍പ്പിച്ച് ഹോട്ടല്‍ ജീവനക്കാരന്‍: സത്യസന്ധതയെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ മറന്നുവച്ച ലക്ഷങ്ങള്‍ തിരികെയേല്‍പ്പിച്ച് ഹോട്ടല്‍ ജീവനക്കാരന്‍. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ മറന്നുവെച്ച 25 ലക്ഷം രൂപയും, വാച്ചും തിരികെ ഏല്‍പ്പിച്ചാണ് ഹോട്ടല്‍ ജീവനക്കാരന്‍ മാതൃകയായത്. അണ്ണാനഗര്‍ ശരവണ ഭവനിലെ വെയിറ്റര്‍ രവിയാണ് പണവും, വാച്ചും ശ്രദ്ധയില്‍പ്പെട്ടത്. രവി പിന്നീട് പണം മാനേജ്മെന്റിനെ ഏല്‍പ്പിക്കുകയായിരുന്നു. ഒരു ദിവസം കഴിഞ്ഞിട്ടും ആരും അന്വേഷിക്കാതെ വന്നതോടെ പോലീസിനെയും ഏല്‍പ്പിച്ചു.

സിസിടിവി പരിശോധനയില്‍ നന്നായി വസ്ത്രം ധരിച്ച രണ്ടു ചെറുപ്പക്കാരാണു ബാഗ് മറന്നുവച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗിലുള്ളതു കള്ളനോട്ടായതിനാലാണോ ആരും തിരക്കിവരാത്തതെന്ന സംശയത്താല്‍ ആ നിലയ്ക്കും പരിശോധിച്ചപ്പോള്‍ അങ്ങനല്ലെന്ന് മനസിലായി. ഒരുദിവസം കാത്തിരുന്നിട്ടും ആരും വരുന്നില്ലെന്നു കണ്ടതോടെ കെഫോര്‍ പോലീസ് സ്റ്റേഷനില്‍ ബാഗ് ഏല്‍പിച്ചു. പിടിച്ചുപറിയും തട്ടിപ്പറിയും വര്‍ധിക്കുന്ന നഗരത്തില്‍ സത്യസന്ധതയുടെ പുതിയ മാതൃക കാണിച്ച രവിയെ ഡിജിപി ടി.കെ.രാജേന്ദ്രനും അഭിനന്ദിക്കാനെത്തി. വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അനേകമാളുകള്‍ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button