പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും സ്വഭാവ രൂപീകരണത്തിനും ഓർമശക്തിയും ഊർജസ്വലതയും വർധിപ്പിക്കാനും യോഗ സഹായിക്കും. എന്നാൽ യോഗാഭ്യാസം ആരംഭിക്കുന്നതിനു മുൻപു ചില തയാറെടുപ്പുകൾ ആവശ്യമാണ്. യോഗ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാർഥന അല്ലെങ്കിൽ ധ്യാനത്തോടെയായിരിക്കണം എന്നതാണ് അവയിൽ പ്രധാനം.
വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലത്തായിരിക്കണം യോഗ ചെയ്യേണ്ടത്. രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗക്കായി മാറ്റിവയ്ക്കാം. പുലർച്ചെ കുളി കഴിഞ്ഞ് യോഗാഭ്യാസം ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ യോഗ ചെയ്തതിന് ശേഷം അര മണിക്കൂർ കഴിഞ്ഞ് കുളിക്കാം. അതുപോലെ തന്നെ ഭക്ഷണം കഴിച്ച ഉടനെയും യോഗ ചെയ്യരുത്.
യോഗ ചെയ്യുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം. മനോ നിയന്ത്രത്തോടെ വേണം യോഗ ആരംഭിക്കാൻ. ആദ്യമായി യോഗ ചെയ്യുമ്പോൾ ആരോഗ്യമുള്ളവരായാലും ചില വിഷമതകൾ ഉണ്ടാകാറുണ്ട്. ശരീരത്തിൽ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമാണിത്. വേദനകൾ ഉണ്ടാകുന്നതും സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ വേദനയ്ക്കായി ചികിത്സ തേടേണ്ടതില്ലെന്നർത്ഥം.
Post Your Comments