India

ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ മുലയൂട്ടി; അഭിനന്ദനം ഏറ്റുവാങ്ങി പോലീസ് കോൺസ്റ്റബിൾ

ബെംഗളൂരു: ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ മുലയൂട്ടിയ പോലീസ് കോണ്‍സ്റ്റബിളിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. ബെംഗളൂരു പോലീസ് സേനാംഗമായ അര്‍ച്ചനയാണ് ആ നല്ല മനസ്സിനുടമ. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്കു സമീപത്തുള്ള കെട്ടിടനിര്‍മാണ പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് ഒരാണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ ആര്‍ നാഗേഷ് സ്ഥലത്ത് എത്തുകയും കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. തുടര്‍ന്ന് നാഗേഷ് കുട്ടിയെയും കൊണ്ട് പോലീസ് സ്‌റ്റേഷനിലെത്തി.

Read Also: പോ​ലീ​സ് വാഹനവുമായി കൂട്ടിയിടിച്ചതിന്റെ പേരിൽ യുവാവിന് ക്രൂരമർദ്ദനം

ആ സമയം അര്‍ച്ചനയും പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ലെന്നും എന്റെ കുഞ്ഞ് കരയുന്നതു പോലെയാണ് എനിക്ക് തോന്നിയതെന്നും അതിനാലാണ് പാലൂട്ടിയതെന്നും അർച്ചന പറയുകയുണ്ടായി. അര്‍ച്ചനയുടെ നന്മയുള്ള അമ്മമനസ്സിനെ അഭിനന്ദിക്കുകയാണ്‌ സോഷ്യൽ മീഡിയയും ആളുകളും. മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ അമ്മയാണ് അർച്ചന. ഈയടുത്ത ദിവസമാണ് പ്രസവാവധിയില്‍ നിന്ന് ഇവര്‍ തിരികെ ജോലിയിൽ പ്രവേശിച്ചത്. അതേസമയം കുഞ്ഞിന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. കുഞ്ഞിനെ ബെംഗളൂരുവിലെ ശിശുമന്ദിരത്തിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button