കൊച്ചി: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന്‍ കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഹൈക്കോടതിയിലേക്ക്. സംഭവത്തില്‍ പ്രതികളായ പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെവിന്‍ കൊലപാതകം അന്വേഷിക്കുന്ന അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ഇതുസംബന്ധിച്ചുള്ള ഹര്‍ജി ഹൈക്കോടതിയില്‍, നാളെ നല്‍കും. കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ടി.എം.ബിജു, സിവില്‍ പൊലീസ് ഓഫിസര്‍ അജയകുമാര്‍ എന്നിവര്‍ക്കാണ് ഏറ്റുമാനൂര്‍ ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. പൊലീസുകാര്‍ക്ക് ജാമ്യം അനുവദിച്ചത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.
Also Read : കെവിന്റെ കൊലപാതകം; കുറ്റക്കാര്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഇങ്ങനെ
കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍ നിന്ന് എ.എസ്.ഐ ടി.എം.ബിജുവും സിവില്‍ പൊലീസ് ഓഫിസര്‍ അജയകുമാറും കൈക്കൂലി വാങ്ങിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. സാനുവിനെയും സുഹൃത്ത് ഇഷാനെയും പിടികൂടിയ ശേഷം പണം വാങ്ങി വിട്ടയച്ചത് എ.എസ്.ഐ ബിജുവാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Post Your Comments