ന്യൂഡല്‍ഹി: ഇന്ത്യയുമായി യുദ്ധത്തിനു സാധ്യതകളൊന്നുമില്ലെന്ന് പാകിസ്താന്‍ സൈന്യം. പാകിസ്താന്‍ മാധ്യമ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്‌ളിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ പാകിസ്താന്‍ ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നു പറഞ്ഞ ആസിഫ്, അത് ബലഹീനതയായി കാണരുതെന്നും 2018ല്‍ മാത്രം ഇന്ത്യ 1077 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഇരു രാഷ്ട്രങ്ങളും ആണവശേഷി കൈവരിച്ചവയാണെന്നു ചൂണ്ടിക്കാട്ടിയ ആസിഫ്, ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിനു സാധ്യതയില്ലെന്നും ഭാവിയെക്കുറിച്ച് ഇന്ത്യ ചിന്തിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. അടുത്തിടെ വെടിനിര്‍ത്തല്‍ നിലവില്‍വന്ന ശേഷം ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ക്കു പാക് സൈന്യം തുടക്കത്തില്‍ തിരിച്ചടി നല്‍കിയിരുന്നില്ലെന്നും, പിന്നീട് തിരികെ വെടിവയ്ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നെന്നും ആസിഫ് അവകാശപ്പെട്ടു. എന്നാൽ പാകിസ്താന്‍ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്നാണ് ഇന്ത്യൻ ആർമിയുടെ പ്രതികരണം.
Post Your Comments