പാരീസ്: 2013ല്‍ യുഎസ് സംസ്ഥാനമായ വ്യോമിംഗില്‍ നിന്ന് കണ്ടെടുത്ത 15 കോടി വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ അസ്ഥികൂടം ഫ്രാന്‍സില്‍ ലേലത്തില്‍ വിറ്റു. മാംസഭുക്ക് വിഭാഗമായ തെറോപോഡില്‍പ്പെട്ട ദിനോസറിന്റെ അസ്ഥികൂടമാണിത്. 70 ശതമാനം ഭാഗങ്ങളുള്ള ഫോസില്‍ മാത്രമാണ് ഇപ്പോഴുള്ളത്.
16 ലക്ഷം യൂറോയ്ക്ക് (ഏകദേശം 12.55 കോടി രൂപ) സ്വകാര്യ വ്യക്തിയാണ് വാങ്ങിയത്. ഏതാണ്ട് ഒമ്പത് മീറ്റര്‍ നീളമുണ്ട് ഈ അസ്ഥികൂടത്തിന്. ഈഫല്‍ ടവറിലെ അഗറ്റസില് വച്ചായിരുന്നു ലേലം നടത്തിയത്. ഫോസിലിന്റെ നിജസ്ഥിതി, കാലം എന്നിവ സംബന്ധിച്ച പഠനങ്ങളും കണ്ടെത്തലുകള്‍ക്കും ശേഷമാണ് ലേലം ചെയ്തത്.
Post Your Comments