India

വാട്‌സ്‌ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്ത യുവാവിനെ ബന്ധു കൊലപ്പെടുത്തി

സോനിപത്: വാട്‌സ്‌ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്ത യുവാവിനെ ബന്ധു തല്ലിക്കൊന്നു. ലവ് എന്ന യുവാവാണ് ബന്ധുക്കളുടെ മര്‍ദനത്തേത്തുടര്‍ന്ന് മരിച്ചത്. ദിനേശ് എന്നയാളാണ് ലവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ലവ് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത ഫോട്ടോ കണ്ട് കുപിതനായ ദിനേശ് ലവിനേയും സഹോദരങ്ങളേയും സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നു.

Read Also: കാര്‍ മോഷ്​ടാക്കളെന്ന് സംശയിക്കുന്ന സംഘവും പൊലീസും തമ്മിലുണ്ടായ വെടിവെപ്പിൽ ഒരു മരണം

ഇരുമ്പുവടികളും ഇഷ്ടികക്കട്ടയുമുപയോഗിച്ചായിരുന്നു മർദ്ദനം. തലയിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ദിനേശിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button