കുവൈറ്റ്: കണ്ണും കാതും ഏകാഗ്രമായപ്പോള്‍ ലക്ഷ്യം ഭേദിച്ചു, മലയാളി മിടുക്കി നേടിയത് ഒന്നാം സ്ഥാനം. കുവൈറ്റില്‍ സംഘടിപ്പിച്ച പത്താമത് അല്‍ കന്ദരി ഷൂട്ടിങ് മത്സരത്തിലാണ് മലയാളിയായ ശരണ്യ വിജയം നേടിയത്. 50 മീറ്റര്‍ വിഭാഗത്തിലാണ് ശരണ്യ മത്സരിച്ചത്. വിവിധ സ്ഥലങ്ങളില്‍ നിന്നും ഒട്ടേറെ പേര് ശരണ്യയോടൊപ്പം മത്സരത്തിന് എത്തിയിരുന്നു. ആദ്യമായാണ് ഈ മത്സരത്തില്‍ ഇന്ത്യന്‍ വനിതയ്ക്ക് വിജയം ലഭിക്കുന്നത്.
കുവൈറ്റ് മൈദാന് ഷൂട്ടിങ് റേഞ്ചില്‍ വെച്ചാണ് മത്സരങ്ങള്‍ നടന്നത്. ഫാത്തിമ ഇമാന്, വാസമിഹ് ബന്ദര്‍ എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. എയര്‍ ഗണ്‍, പിസ്റ്റള്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തിയത്. ഖൈതാന്‍ ഇന്ത്യന്‍ കമ്മ്യുണിറ്റി സ്കൂളിലെ അധ്യാപികയാണ് ശരണ്യ.
Post Your Comments