KeralaLatest News

VIDEO : തരികിട സാബുവിനെതിരെ പരാതി നല്‍കി

കണ്ണൂര്‍•ഫേസ്ബുക്കില്‍ അശ്ലീലം കലര്‍ന്ന പോസ്റ്റുകളിലൂടെ തുടര്‍ച്ചായി അപമാനിച്ച നടനും ചാനല അവതാരകനുമായ തരികിട സാബുവെന്ന സാബു അബ്ദുസമദിനെതിരെ സാമൂഹ്യ പ്രവര്‍ത്തകയും യുവമോര്‍ച്ച മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ ലസിതാ പാലയ്ക്കല്‍ പരാതി നല്‍കി.

തലശ്ശേരി എ.എസ്.പിയ്ക്കാണ് ലസിത പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലസിത പരാതി നല്‍കിയത്.

യുവമോര്‍ച്ച ജില്ലാ നേതൃത്വത്തില്‍ നിന്ന് തന്നെ നീക്കിയതിനെക്കുറിച്ച് ലസിത ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതിന് പിന്നാലെയാണ് മര്യാദയുടെ സകല സീമകളും ലംഘിച്ചുകൊണ്ട് സാബുവിന്റെ പോസ്റ്റുകളുടെ പരമ്പരയെത്തിയത്. രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് ഇയാള്‍ സ്ത്രീത്വത്തെ അപമാനിച്ച് പോസ്റ്റ്‌ ഇട്ടത.

നേരത്തെയും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിനെതിരെ ലസിത പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. അതേസമയം, ഇടത് അനുകൂലികളായ സ്ത്രീകള്‍ പോലീസില്‍ പരാതി നല്‍കിയാല്‍ ഉടനടി നടപടി ഉണ്ടാകാറുമുണ്ട്. ബി.ജെ.പി അനുഭാവികളോട് പോലീസുകാർ പക്ഷപാതം കാണിക്കുന്നതിന്റെ തെളിവാണിതെന്ന് ലസിത പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button