India

റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായി മഹേഷ് കുമാര്‍ ചുമതലയേറ്റു

മുംബൈ: റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായി ഐ.ഡി.ബി.ഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മഹേഷ് കുമാര്‍ ജെയിന്‍ ചുമതലയേറ്റു. ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന എസ്.എസ്. മുന്ദ്ര വിരമിച്ച പദവിയിലേക്കാണ് എം.കെ. ജെയിന്‍ എത്തുന്നത്.

മൂന്നു വർഷക്കാലം ഡെപ്യൂട്ടി ഗവർണറായി ജയിൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്മെൻറ് സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു. ഡെപ്യൂട്ടി ഗവര്‍ണര്‍ തസ്തികയിലേക്ക് സര്‍ക്കാരിന് ലഭിച്ച 37 അപേക്ഷകരെ പിന്‍തള്ളിയാണ് എം.കെ. ജെയിന്‍ തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളത്തിന് പുറമേ പ്രത്യേക അലവന്‍സുകളും അദ്ദേഹത്തിന് ലഭിക്കും.

 

shortlink

Related Articles

Post Your Comments


Back to top button