
മുംബൈ : ഡെപ്യൂട്ടി ഗവര്‍ണറായ വിരാല്‍ വി ആചാര്യ രാജിവച്ചതുമായ വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ). വ്യക്തിപരമായ കാരണങ്ങളാലാണ് ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനം അദ്ദേഹം രാജിവെച്ചത്. 2019 ജൂലൈ 23 മുതല്‍ സ്ഥാനത്ത് തുടരാനാകില്ലെന്നും, വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെക്കുന്നതെന്നും വ്യക്തമാക്കികൊണ്ട് ആഴ്ചകള്‍ക്ക് മുമ്പേ വിരാല്‍ കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹത്തിന്‍റെ കത്ത് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരിഗണനക്കായി നല്‍കിയിരുന്നുന്നെന്നും ആര്‍ ബി ഐ ഐ വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു.
2017 ജനുവരിയില്‍ മൂന്ന് വര്‍ഷത്തേക്ക് ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത വിരാല്‍ വി ആചാര്യ കാലാവധി പൂര്‍ത്തിയാകാന്‍ ആറ് മാസം ശേഷിക്കെയാണ് രാജി പ്രഖ്യാപിച്ചത്.
Post Your Comments