ബംഗലൂരു:യുവതിയെ ബലാത്സംഗത്തിന് ശ്രമിച്ച ശേഷം നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതിന് പ്രമുഖ ടാക്സി ബ്രാന്‍ഡ് ജീവനക്കാരന് അറസ്റ്റില്‍. 26 കാരിയായ യുവതി പരാതി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗലൂരുവില്‍ നിന്ന് മുംബൈയിലേക്ക് വിമാന മാര്‍ഗം പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു യുവതി. വിമാനത്താവളത്തിലേക്ക് പോകുവാന്‍ ഈ മാസം ഒന്നിന് രാവിലെ യുവതി ടാക്സി വിളിച്ചിരുന്നു.
എന്നാല്‍ കൃത്യമായ വഴിയിലൂടെ പോകാതെ വിജനമായ സ്ഥലത്തു കൂടി ഇയാള്‍ യുവതിയേയും കൊണ്ട് പോവുകയും റോഡ് വശത്ത് കാര്‍ നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ഫോണില്‍ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഈ ചിത്രങ്ങള്‍ പിന്നീട് വാട്സാപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു എന്ന് യുവതി പൊലീസില്‍ മൊഴി നല്കി. പരാതി ലഭിച്ച് മൂന്നു മണിക്കൂറിനകം പൊലീസ് പ്രതിയെ പിടികൂടി.
Post Your Comments