Latest NewsKerala

എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ പ്രതികരണവുമായി ഡിജിപി

തിരുവനന്തപുരം: എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ പ്രതികരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തീയേറ്റര്‍ ഉടമയുടെ അറസ്റ്റ് ശരിയായ രീതിയിലല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തൃശ്ശൂര്‍ റേഞ്ച് ഐജി, മലപ്പുറം എസ്.ഐ എന്നിവരെ ഡിജിപി ശാസിച്ചു. കൂടാതെ പൊലീസിനെ സഹായിക്കുന്ന ജനങ്ങളുടെ മനസ് വ്രണപ്പെടുത്തുന്ന നടപടിയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : കേരള പോലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ടിപി സെൻകുമാർ; പീഡനം പുറത്തുകൊണ്ടുവന്ന തീയേറ്റര്‍ ഉടമയ്ക്കെതിരെ കേസെടുത്ത നടപടിയില്‍ വ്യാപക വിമര്‍ശനം ഉയരുന്നു

മലപ്പുറത്ത് എടപ്പാള്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ നിരവധി തവണ വാഗ്വാദമുണ്ടായി.

കേസില്‍ ഉന്നത ഇടപെടല്‍ നടക്കുന്നുവെന്നും കേസ് തേയ്ച്ച്മാച്ച് കളയാനാണ് സര്‍ക്കാരും പൊലീസും ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം തിയേറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button