ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കരുക്കള്‍ നീക്കി ബിജെപി. ഇടഞ്ഞു നില്ക്കുന്നവരെഒരു കുടക്കീഴില് കൊണ്ടുവരാന്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശ്രമം തുടങ്ങി . ഇതിനു തുടക്കമിടുന്നത് ശിവസേനയില്‍ നിന്നുതന്നെ. അമിത് ഷാ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. 2019ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്കു മത്സരിക്കാനുള്ള ശിവസേനയുടെ തീരുമാനത്തില്‍ നിന്ന് പാര്‍ട്ടിയെ പിന്തിരിപ്പിക്കുക എന്നതുതന്നെയാണ് ബിജെപി അധ്യക്ഷന്‍ നടത്തുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ മുംബൈയിലെത്തിയ അമിത് ഷാ ശിവസേന തങ്ങള്‍ക്കൊപ്പം തുടരുമെന്നാണു പ്രതീക്ഷയെന്നു പറഞ്ഞിരുന്നു. മുംബൈയിലെ ബാന്ദ്രയില്‍ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയില്‍ വച്ച് വൈകുന്നേരം ആറിനാണ് കൂടിക്കാഴ്ച. നിലവില്‍ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്തായി പ്രധാനമന്ത്രി മോദിക്കും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ശിവസേന നടത്തുന്നത്. ഇതിനെയൊക്കെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
Post Your Comments