മനസിന്‌റെയും ശരീരത്തിന്‌റെയും ആരോഗ്യത്തിന് ഏറെ ഗുണുമുള്ളതാണ് യോഗയെന്നുള്ളത് ആഗോള തലത്തില്‍ അംഗീകരക്കപ്പെട്ട കാര്യമാണ്. ഭാരതത്തിന്‌റെ പൈതൃകം നമുക്കായി കാത്തു സൂക്ഷിച്ച നിധിയാണ് യോഗ. പല തരത്തില്‍ യോഗ ആഭ്യസിക്കാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പവര്‍ യോഗ.
എന്താണ് പവര്‍ യോഗയെന്നതില്‍ മിക്ക ആളുകള്‍ക്കും സംശയമുണ്ട്. സാധാരണ യോഗയില്‍ ചെയ്യുന്നതിനേക്കാള്‍ മുറകള്‍ പവര്‍ യോഗയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശരീരം നല്ല രീതിയില്‍ കുനിയുക, വളയുക, ചെരിഞ്ഞിരിക്കുക തുടങ്ങിയവയാണ് പവര്‍ യോഗയിലുളളത്. ശരീരത്തില്‍ അമിതമായി വരുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
എത്ര വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും തടി കുറയാത്തവര്‍ക്ക് ഉത്തമ പരിഹാരമാണ് പവര്‍ യോഗ. ശരീരത്തിലെ കോശങ്ങളിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുവാനും, എല്ലാ ഭാഗങ്ങളിലേക്കുമുള്ള രക്തയോട്ടം സുഗമമാകുവാനും പവര്‍ യോഗ സഹായിക്കും. ശരീരത്തിന്‌റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന യോഗ മുറ കൂടിയാണ് ഇത്. പവര്‍ യോഗ സ്ഥിരമായി ചെയ്യുന്നവരില്‍ ശാരീരീകവും മാനസികവുമായ പിരിമുറുക്കം കുറവായിരിക്കും.
എന്നാല്‍ യോഗ വിദഗ്ധരില്‍ നിന്ന് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രം പവര്‍ യോഗ പരിശീലിക്കുക. കുട്ടികളും പ്രായമേറിയവരും പവര്‍ യോഗ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വിദേശ രാജ്യങ്ങളിലുള്‍പ്പടെ പവര്‍ യോഗ പരിശീലിക്കുന്നത് പതിവായിക്കഴിഞ്ഞു.
Post Your Comments