അബുദാബി: പുണ്യമാസത്തിന്റെ തുടക്കത്തിലെ പതിനഞ്ച് ദിവസങ്ങളിൽ റോഡപകടങ്ങളിൽ 16 പേർ മരിച്ചതായി റിപ്പോർട്ട്. രാജ്യത്ത് നടന്ന 111 റോഡപകടങ്ങളിൽ നിന്നാണ് 16 പേർ മരിച്ചത്. അതേസമയം 2017 ൽ റംദാൻ സമയത്ത് നടന്ന അപകടങ്ങളെക്കാൾ ഈ വർഷത്തേത് 38 ശതമാനത്തോളം കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017 ൽ 26 മരണങ്ങളാണ് രജിസ്റ്റർ ചെയ്തത്. കൂടാതെ പരിക്കുകളും 237 ൽ നിന്നും 136 ആയി കുറഞ്ഞിട്ടുണ്ട്.
Read Also: അസുഖത്തെ തുടര്ന്ന് ദുബായിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരിച്ചു
ഗതാഗത നിയമങ്ങൾ അനുസരിക്കാത്തതാണ് കൂടുതൽ അപകടങ്ങൾക്കും കാരണമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഡ്രൈവർമാർ ഉറക്കമിളച്ച് വാഹനം ഓടിക്കുന്നതും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ദൂരയാത്ര പോകുന്ന ഡ്രൈവർമാർ ഇടയ്ക്കിടെ വാഹനം റോഡരികിൽ നിർത്തി വിശ്രമിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വ്രതം മുറിക്കാനായി വീടുകളിലേക്ക് പോകുന്നവരും വേഗത കുറച്ച് ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും അധികൃതർ പറയുകയുണ്ടായി.
Post Your Comments