Latest NewsKerala

പോലീസ് സംഘടനാ നേതാവും വനിതാ പോലീസുകാരിയും തമ്മിലുള്ള കിടപ്പറ ദൃശ്യം ചോർത്തിയ സംഭവം : കള്ളൻ കപ്പലിൽ തന്നെ

കണ്ണൂര്‍: സിവില്‍ പൊലീസ് ഓഫീസറും വനിതാ പൊലീസുകാരിയും തമ്മിലുള്ള കിടപ്പറ ദൃശ്യം പ്രചരിപ്പിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവത്തില്‍ ദൃശ്യം പ്രചരിപ്പിച്ചത് വനിതാ പൊലീസുകാരി തന്നെയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഏറെ നാളായി അടുപ്പത്തിലായിരുന്ന പൊലീസുകാരന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണു ചിത്രം പോസ്റ്റ് ചെയ്തത്.

പൊലീസുകാരുടെ തന്നെ വാട്‌സ് ആപ് ഗ്രൂപ്പിലാണ് ചിത്രം വന്നത്. ഇതോടെ വിഷയം വലിയ ചര്‍ച്ചയാവുകയും ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം അറിഞ്ഞതോടെ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ തന്നെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച സഹപ്രവര്‍ത്തകന് പണികൊടുക്കാന്‍ യുവതി ദൃശ്യം വാട്‌സ്‌ആപ് ഗ്രൂപ്പില്‍ ഇടുകയായിരുന്നു. മാലൂര്‍ സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്.

പൊലീസ് സ്റ്റേഷന് പിന്‍വശത്ത് രാത്രി പാറാവുകാരും മറ്റും ഉപയോഗിക്കുന്ന മുറിയില്‍ സിവില്‍ പൊലീസ് ഓഫീസറും വനിതാ പൊലീസുകാരിയും ഇടക്ക് സംഗമിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഇരുവരും പ്രേമത്തിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട്. ഇതില്‍ വിവാദത്തില്‍ പെട്ട പുരുഷ പൊലീസുകാരന്‍ സിപിഎം അനുകൂല പൊലീസ് സംഘടനയിലെ ജില്ലാ കമ്മിറ്റി അംഗവുമാണ് എന്നതിനാല്‍ കടുത്ത നടപടി തന്നെ വേണമെന്ന ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് അനുകൂല പൊലീസുകാര്‍. ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ഇത്തരമൊരു ബന്ധം തുടര്‍ന്നതിനെ കുറ്റമായി കാണാനാവില്ല.

എന്നാല്‍ പൊലീസ് സ്റ്റേഷന് പിന്നില്‍ അനുവദിച്ച വിശ്രമമുറി തന്നെ സംഗമ വേദിയാക്കിയത് ആണ് നിയമ പ്രശ്‌നമായി കാണുന്നത്. അതേസമയം ചിത്രം വൈറലായതോടെ പണി കിട്ടിയത് മാലൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ക്കും കൂടിയാണ്.ഇപ്പോള്‍ ചിത്രം പ്രചരിപ്പിച്ച പൊലീസുകാര്‍ക്കെതിരെ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ രഹസ്യ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button