Gulf

ദുബായ് പോലീസിന്റെ പുതിയ ക്യാമ്പെയിനിലൂടെ പിടിയിലായത് നിരവധി ഭിക്ഷാടകർ

ദുബായ് : ആന്റി ബെഗ്ഗിങ് ക്യാമ്പെയിന്റെ ഭാഗമായി ഇത് വരെ പിടിയിലായത് 237പേർ. ഇതിൽ 83 പേർ സ്ത്രീകളാണ്. റമദാൻ മാസത്തിൽ 112പേരെയാണ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 29 മുതൽ ദുബായ് പോലീസ് ആന്റി ബെഗ്ഗിങ് ക്യാമ്പെയിൻ ആരംഭിച്ചതോടെയാണ് ഇത്രയും പേർ പിടിയിലാകുന്നത്. നൈഫ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽ റഹ്മാൻ സഈദ് ഒബൈദുള്ളയാണ് വാർത്ത സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

DUBAIനിയമ നടപടികൾക്ക് ശേഷം ഇവരെ നാട് കടത്തും. എന്നാൽ ചില സന്ദർഭങ്ങളിൽ യുഎഇയിൽ വിസിറ്റിങ് വിസയിൽ ഏത്തുന്നവരാണ് ഇത്തരത്തിൽ പിടിയിലാകുന്നതെങ്കിൽ അവരെ ഇവിടെ എത്തിച്ച ടൂർ കമ്പനികൾക്ക് 10,000 ദിർഹം മുതൽ 20,000 ദിർഹം വരെ പിഴ ഈടാക്കും  അല്ലെങ്കിൽ ലൈസെൻസ് റദ്ദാക്കും. രണ്ടു വർഷം മുൻപ് വരെ ഭിക്ഷാടനവുമായി ബന്ധപെട്ടു 1,400 പരാതികളാണ് ലഭിച്ചിരുന്നത്. പുതിയ ക്യാമ്പെയിൻ നടപ്പാക്കിയതോടെ അത് 500 ആയി കുറഞ്ഞു എന്ന് അദ്ദേഹം പറയുന്നു.

പ്രമുഖ വാണിജ്യ മേഖലയായ നൈഫിൽ നിന്നുമാണ് ഭൂരിഭാഗം ഭിക്ഷക്കാരും അറസ്റ്റിലായത്. അറസ്റ്റിലായ 67 പേരിൽ 42പേരും സ്ത്രീകളാണ് അതിനാൽ പ്രത്യേക വനിത പോലീസ് ടീമിനെ ഈ മേഖലയിൽ വിന്യസിപ്പിച്ചിട്ടുണ്ട്. അതേസമയം അൽ ഖുസൈസ് , ബർഷാ എന്നീ പ്രദേശങ്ങളിൽ വളരെ കുറച്ച് പരാതികൾ മാത്രമേ ലഭിച്ചിട്ടുള്ളു. മോഷണം, മറ്റുള്ളവരെ ഉപദ്രവിക്കുക തുടങ്ങിയ കാരണങ്ങളാലാണ് കൂടുതൽപേരും പിടിയിലായത്. ഇവർക്ക് വലിയ ഗൂഢസംഘങ്ങളുമായി ബന്ധമില്ല. ഏഷ്യൻ വംശജരാണ് പിടിയിലായവരിൽ ഏറെയെന്നും വിസിറ്റിങ്ങ് വിസയിലാണ് ഇവര്‍ യുഎഇയിൽ എത്തിയതെന്നും ബ്രിഗേഡിയർ പറഞ്ഞു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ), ദുബായ് മുനിസിപ്പാലിറ്റി, ഡിപ്പാർട്ട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റി, കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി, ദാർ അൽ ബേർ സൊസൈറ്റി, ബീറ്റ് അൽ ഖൈർ സൊസൈറ്റി എന്നിവയുമായി സഹകരിച്ചാണ് ആന്റി ബെഗ്ഗിങ് ക്യാമ്പെയിന്റെ പ്രവർത്തനം. ഇതിന്റെ ഭാഗമായി പള്ളികളിലും, സന്നദ്ധ സ്ഥാപങ്ങളിലും ഭിക്ഷാടന വിരുദ്ധ പോസ്റ്ററുകൾ പോലീസ് പതിക്കുന്നുണ്ട്.  ഒരു വഴിയുമില്ലാതെ ഭിക്ഷാടനത്തിനിറങ്ങിയവരെ താമസിക്കാൻ ടെന്റും ഭക്ഷണവും നൽകികൊണ്ട് അതിൽ നിന്നും പിന്തിരിപ്പിക്കുന്നു. അതോടൊപ്പം തന്നെ വിസയുമായി ബന്ധപ്പെട്ട പ്രശനമുള്ളവർക്ക് അതിനു വേണ്ട സഹായങ്ങളും നൽകിവരുന്നു.

Also read : സൗദിയിൽ അധികം വൈകാതെ സ്ത്രീകൾ കാറുമായി നിരത്തിലിറങ്ങും : ഡ്രൈവിംഗ് ലൈസൻസ് നൽകി തുടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button