![death](/wp-content/uploads/2018/06/death-1-1.png)
ദുബായ് : സ്വിമ്മിംഗ് പൂളില്‍ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. ദുബായിലെ മിര്‍ദിഫിൽ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സഹോദരങ്ങളുടെ മക്കളായ ഒന്നര വയസുള്ള പെണ്‍കുട്ടിയും രണ്ടര വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്.
ഇഫ്താര്‍ ചടങ്ങിനിടയിലാണ് അപകടമുണ്ടായത്. തിരക്കിനിടയില്‍ പുറത്ത് കടന്ന കുട്ടികളെ കാണാതായപ്പോഴാണ് കുടുംബാംഗങ്ങള്‍ അന്വേഷണം ആരംഭിച്ചത്. അല്പ സമയത്തിനുള്ളില്‍ കുട്ടികളെ അടുത്തുള്ള സ്വിമ്മിംഗ് പൂളില്‍ നിന്ന് കണ്ടെത്തി. ഉടൻ രക്ഷിച്ചുവെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു. ആണ്‍കുട്ടി ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.
Post Your Comments