പൊതുവേ മുസ്ലീം സ്ത്രീകള്‍ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങാറില്ല. ഹിജാബ് പരിശുദ്ധിയും മാന്യതയും മഹത്വവും നല്‍കുന്നുവെന്നാണ് മുസ്ലീം മത വിശ്വാസികളുടെ വിശ്വാസം. പലരുടെയും കാമക്കണ്ണുകളില്‍ നിന്നും മുസ്ലീം സ്ത്രീകളെ സംരക്ഷിക്കുന്നത് ഹിജാബുകളാണ്. അതിനാല്‍ തന്നെ ബിജാബിന് അവര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്.
ഹിജാബ് ധരിക്കുന്നതോട് കൂടി സ്ത്രീ അല്ലാഹുവിന്റെ കല്‍പന അനുസരിക്കുന്നുവെന്നും ആനുസരണയാണ് ആരാധനയെന്നും മരിക്കുന്നതിന് മുമ്പുതന്നെ അല്ലാഹുവിനെ അനുസരിക്കുന്നതിലൂടെ അവര്‍ക്ക് മരണാനന്തരം സ്വര്‍ഗം ലഭിക്കുമെന്നുമാണ് പ്രവാചകര്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ സുരക്ഷിതത്വത്തിനായി അല്ലാഹു നിയമമാക്കിയ ഒന്നാണ് ബിജാബ്.
തൊലിപ്പുറം കാണാത്ത തരത്തില്‍ ശരീരം മറയ്ക്കലാണ് ഹിജാബിന്റെ ഉദ്ധേശ്യം. കാഴ്ചയെ മറയ്ക്കുന്നില്ലെങ്കില്‍ അതിന് ഹിജാബെന്ന് പറയപ്പെടുകയില്ല. ഹിജാബിന് വശീകരിക്കുന്ന തരത്തിലുള്ള അലങ്കാരങ്ങളോ വര്‍ണമോ ഉണ്ടാകരുത്. അത് ഇടുങ്ങിയതാകരുത്. വിശാലതയുണ്ടായിരിക്കണം. ശരീരാകൃതിയും അവയവ ഭാഗങ്ങളും നിഴലിച്ചു കാണുന്നതാകരുത്.
കൂടാതെ വസ്ത്രം സുഗന്ധപൂരിതമാകരുത്. അത് പുരുഷന്മാരെ ഉന്മത്തരാക്കും. ഇതൊക്കെയാണ് ഹിജാബ് ധരിക്കുമ്പോള്‍ പ്രധാനമായും സൂക്ഷിക്കേണ്ടത്. എന്നാല്‍ ഇന്ന് പല മുസ്ലീം സ്ത്രീകള്‍ ട്രെന്റി ഹിജാബുകള്‍ ഉപയോഗിക്കാറുണ്ട്.
Post Your Comments