India

ബി.ജെ.പി. സംസ്ഥാന അധ്യക്ഷയെ അസഭ്യം പറയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍

ചെന്നൈ: ബി.ജെ.പി. സംസ്ഥാന അധ്യക്ഷയെ അസഭ്യം പറയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. തിരുച്ചിറപ്പള്ളി മണപ്പാറ സ്വദേശിനിയായ സൂര്യാദേവിയാണ് (24) തമിഴ്‌നാട് ഘടകം പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജനെ അസഭ്യം പറയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. തൂത്തുക്കുടി പോലീസ് വെടിവെപ്പിനെ ന്യായീകരിച്ചതിന്റെ പേരില്‍ ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയാണ് സൂര്യാദേവി പ്രചരിപ്പിച്ചത്.

സംസ്ഥാന ബി.ജെ.പി. നേതൃത്വം നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസെടുത്ത സൈബര്‍ പോലീസ് പ്രഥമികാന്വേഷണത്തിനുശേഷം സൂര്യദേവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്‌. രാജ എന്നിവരെ അധിക്ഷേപിക്കുന്ന മറ്റൊരു വീഡിയോയും യുവതി പ്രചരിപ്പിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായിരുന്ന സൂര്യദേവി വിരുഗമ്പാക്കത്ത് താമസിച്ചുവരുകയായിരുന്നു. സെന്‍ട്രലിനടുത്ത് അല്ലിക്കുളത്തിലുള്ള ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് യുവതിയെ 15 ദിവസത്തേക്ക് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് പുഴല്‍ ജയിലിലടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button