എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്‌ന മരിയ ജെയിംസിനെ (20) കാണാതായതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വരുന്നതിനിടെയാണ് തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയതും അത് ജസ്‌നയുടേത് ആണോ എന്ന സംശയമുയരുന്നതും. എന്നാല്‍ പിന്നീട് ആ മൃതദേഹം ജസ്‌നയുടേത് അല്ലെന്ന് കണ്ടെത്തിയിരുന്നു. ആ മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത് ഒരു അരും കൊലയുടെ മുന്നിലായിരുന്നു.
Also Read : തിരോധാനത്തിന്റെ മറ്റൊരു കഥയായി മാത്രം അവശേഷിക്കുമോ ജസ്‌ന: പിന്നില്‍ നടക്കുന്നതെന്ത് ?
അണ്ണാനഗറില്‍ നിന്നും കാണാതായ പൊക്കിഷ മേരിയുടേതായിരുന്നു മൃതദേഹം. ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പഴവേലിയിലാണ് പൊക്കിഷയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ യുവതിയുടെ പൂര്‍വകാമുകന്‍ എംജിആര്‍ നഗര്‍ സ്വദേശി ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊക്കിഷയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാലമുരുകനെ അറസ്റ്റ് ചെയ്തത്.
സംഭവം ഇങ്ങനെ: അണ്ണാനഗറിലെ വീട്ടില്‍ നിന്ന് മെയ് 26നാണ് സ്‌കൂട്ടറില്‍ പൊക്കിഷ എംജിആര്‍ നഗറിലെ ബാലമുരുകന്റെ വീട്ടിലെത്തുന്നത്. സ്വകാര്യ ഫാര്‍മസി ജീവനക്കാരനായ ബാലമുരുകനും പൊക്കിഷയും കഴിഞ്ഞ എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നിട് ബാലമുരുകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.
വിവാഹിതനായിരുന്നിട്ടും ഇയാള്‍ പൊക്കിഷയുമായി ബന്ധം തുടര്‍ന്നുപോന്നു. തന്നെ വിവാഹം കഴിക്കണമെന്ന് പൊക്കിഷ പലകുറി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. സംഭവദിവസം ബാലമുരുകന്റെ ആവശ്യപ്രകാരം പൊക്കിഷ ജോലി സ്ഥലത്തേക്കെന്ന വ്യാജേന വീട്ടില്‍ നിന്നും രാവിലെ ഇറങ്ങി. തുടര്‍ന്ന് എം.ജി.ആര്‍ നഗറിലുള്ള ബാലമുരുകന്റെ വീട്ടിലെത്തി. ഇവിടെ വച്ച് ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
Also Read : ബംഗളൂരുവില്‍ യുവാവിനൊപ്പം ജസ്‌നയെ കണ്ടതിനെ കുറിച്ചുള്ള സത്യാവസ്ഥ പുറത്തുവന്നു ; പുഞ്ചവയല്‍ വരെ എത്തിയെന്നതിന് സിസി ടിവി ദൃശ്യം തെളിവ്
അന്നും തന്നെ വിവാഹം കഴിക്കണമെന്ന് പൊക്കിഷ ബാലമുരുകനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ബാലമുരുകന്‍ നിരാകരിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടയില്‍ കയ്യില്‍ കിട്ടിയ കുക്കര്‍ ഉപയോഗിച്ച് ബാലമുരുകന്‍ പൊക്കിഷയുടെ തലയ്ക്കടിച്ചു. ഗുരുതരമായി പരുക്കേറ്റ പൊക്കിഷ അപ്പോള്‍ തന്നെ മരിച്ചു. പിന്നീട് മൃതദേഹം ബാഗിലാക്കി ചെങ്കല്‍പ്പെട്ടില്‍ കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. ബാലമുരുകന് എട്ടുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്.
Post Your Comments