കൊച്ചി: ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം കൊച്ചിയില്‍ റേവ് പാര്‍ട്ടികള്‍ സജീവമാകുന്നു. ആവശ്യത്തിന് മദ്യവും മയക്ക് മരുന്നും കൂടെ കിടക്കാന്‍ ആളെയും നല്‍കിയാണ് പാര്‍ട്ടി. പതിനായിരം രൂപയ്ക്ക് ആളെ കാറില്‍ കൊണ്ടു വരികയും കൊണ്ട് വിടുകയും ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കുന്ന പാക്കേജാണ് ഉള്ളത്.
ഡിജെ സംഗീതവും കെമിക്കല്‍ ഡ്രഗ്സും ഉള്‍പ്പെടെയാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. കൊച്ചിയിലെ ഫ്ലാറ്റുകളിലും വാഗമണ്ണിലെ റിസോര്‍ട്ടുകളിലുമാണ് ഇത് നടക്കുന്നത്. ഐടി പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് കാക്കനാട്ട് ആഴ്ചാവസാനം നടന്ന ഇത്തരം ചില പാര്‍ട്ടികള്‍ പോലീസിന്റെ നിരീക്ഷണത്തിലായിട്ടുണ്ട്. വ്യാഴാഴ്ച ഇവിടേയ്ക്ക് കൊണ്ടു വന്ന ഒരു ലക്ഷം രൂപയുടെ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചതോടെയാണ് പാര്‍ട്ടികളെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്.
read also: നിശാക്ലബ്ബില്‍ വന്‍ തീപിടുത്തം
റേവ് പാര്‍ട്ടിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാണ്. ചില ഇടപാടുകള്‍ ഇവര്‍ വാട്സ്ആപ്പിലൂടെയാണ് നടത്തുന്നത്. മാത്രമല്ല പാര്‍ട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതും ഇത്തരം ഗ്രൂപ്പുകള്‍ വഴിയാണ്. ഇത് സംബന്ധിക്കുന്ന വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഷാഡോ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ഹോട്ടലില്‍ നടന്നിരുന്ന പാര്‍ട്ടികളില്‍ പോലീസ് നിരീക്ഷണം ശക്തമായതോടെയാണ് പാര്‍ട്ടികള്‍ ഫ്ലാറ്റുകളിലേക്കും വീടുകളിലേക്കും മാറിയിരിക്കുന്നത്. ആളുകളുടെ എണ്ണം കുറച്ചും മുറികള്‍ സൗണ്ട് പ്രൂഫാക്കിയുമാണ് പാര്‍ട്ടികള്‍. ആവശ്യക്കാരെ പാര്‍ട്ടി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരികയും കൊണ്ടു പോകുകയും ചെയ്യാന്‍ വാഹനങ്ങളുമായാണ് പാക്കേജുകള്‍.
Post Your Comments