Latest NewsIndia

മധ്യപ്രദേശിൽ വ്യാജ വോട്ടർമാർ എന്നാരോപണം: അന്വേഷണത്തിന് ഉത്തരവ്

ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കി നില്‍‍ക്കേ, മധ്യപ്രദേശിലെ വോട്ടര്‍പട്ടികയില്‍ ബിജെപി വ്യാപകമായി കൃത്രിമം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍ കരട് പട്ടികയിലുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. കോണ്‍ഗ്രസിന്‍റെ പരാതിയില്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വ്യാപകമായ തിരിമറികളാണ് പട്ടികയിലുള്ളതെന്നും ഒരാളുടെ പേരില്‍ സ്വന്തം ബൂത്തിലും മറ്റു ബൂത്തുകളിലും വോട്ടര്‍ പട്ടികയില്‍ചേര്‍ത്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. നാലംഗ സംഘത്തെയാണ് കമ്മീഷന്‍ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നാല് ദിവസത്തിനുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അന്വേഷണ സംഘത്തോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button