ദോഹ: ഖത്തറിലെ സെൻട്രൽ ജയിലിൽ 199 ഇന്ത്യൻ പൗരന്മാരുള്ളതായി ഇന്ത്യൻ എംബസി പ്രതിമാസ ഓപ്പൺ ഹൗസിൽ അറിയിച്ചു. നാടുകടത്തൽ കേന്ദ്രത്തിൽ ഇപ്പോഴുള്ളത് 85 പേരാണുള്ളത്. അതേസമയം നാടുകടത്തൽ കേന്ദ്രത്തിലുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ സർട്ടിഫിക്കറ്റുകളും നാല് പേർക്ക് വിമാനടിക്കറ്റുകളും നൽകിയിട്ടുണ്ട്. വേതനം വൈകൽ, കരാർ വ്യവസ്ഥകളുടെ ലംഘനം എന്നിവയെക്കുറിച്ച് കഴിഞ്ഞവർഷം ജനുവരി മുതൽ ഈ വർഷം മേയ് അവസാനംവരെ 117 തൊഴിൽ പരാതികളാണ് ലഭിച്ചത്. ഇതിൽ 102 എണ്ണം പരിഹരിച്ചിട്ടുണ്ട്.
Read Also: പരീക്ഷക്ക് വൈകി എത്തിയതിനാൽ ഹാളിൽ പ്രവേശിപ്പിച്ചില്ല ശേഷം യുവാവ് ചെയ്തതിങ്ങനെ
കൂടാതെ കുറഞ്ഞ വരുമാനമുള്ള ഇന്ത്യൻ തൊഴിലാളികൾക്കു മരുന്നുകളും ഭക്ഷണവും ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം വിതരണം ചെയ്യുന്നുണ്ട്. അതേസമയം പോയമാസം എംബസി നാലു കോൺസുലർ ക്യാംപുകൾ സംഘടിപ്പിക്കുകയുണ്ടായി. ഐസിബിഎഫ് ഹെൽപ് ഡസ്‌ക് നടത്തിയ ക്യാംപുകളിലൂടെ ഇന്ത്യൻ പ്രവാസികൾക്കു 308 കോൺസുലർ സേവനങ്ങളാണ് ലഭ്യമാക്കിയത്.
Post Your Comments