മഹാരാഷ്ട്ര/താനെ : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മുന്ന് ടയറുകള്‍ പഞ്ചറായ കാറുപോലെയെന്ന് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. ഒന്നോ രണ്ടോ ടയറുകള്‍ പഞ്ചറായാല്‍ തന്നെ കാറിന്റെ വേഗം കുറയും. എന്നാല്‍ നമ്മുടെ കാര്യത്തില്‍ മുന്നുടയറും പഞ്ചറായതുപോലെയാണെന്ന് ചിദംബരം പറഞ്ഞു. ഇന്ധനവിലവര്‍ധനവുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മഹാരാഷ്ട്രയിലെ താനെയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ നിക്ഷേപം, ഉപഭോഗം, കയറ്റുമതി, സര്‍ക്കാരിന്റെ ധനവിനിയോഗം എന്നിവയാണ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ എന്‍ജിനുകളെന്നും ഇവ കാറിന്റെ ടയറുകൾ പോലെ എന്നും ചിദംബരം പറഞ്ഞു. ആരോഗ്യ രംഗത്തും പൊതു സൗകര്യങ്ങള്‍ ഒരുക്കുന്നതിലും മാത്രമാണ് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത്. ഇതിങ്ങനെ തുടരുകയാണെങ്കില്‍ പെട്രോളിനും ഡീസലിനും എന്തിനേറെ എല്‍പിജിക്കുപോലും തുടര്‍ന്നും കൂടിയ നികുതി ഈടാക്കിക്കൊണ്ടേയിരിക്കും. ഇത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും ചിദംബരം പറഞ്ഞു.
Post Your Comments