Article

റമദാൻ നാളുകളില്‍ സുഹൃത്തുക്കളോട് പെരുമാറേണ്ടത് എങ്ങനെ !

റമദാൻ മുസ്ലിം ജനതയ്ക്കിടയിൽ പുണ്യമായ ദിനങ്ങളാണ്. നോമ്പ് നോൽക്കുന്ന ഓരോ നിമിഷവും നന്മ ചെയ്യുക എന്ന ലക്ഷ്യമാണ് അവർക്കുള്ളത്. അഥവാ അറിയാതെ എന്തെങ്കിലും തെറ്റ് ആവർത്തിച്ചാൽ അതിനു പരിഹാരം ചെയ്യാനും അവർ തയ്യറാണ്. ജീവിതത്തിന്റെ തിരക്കിൽ നിന്നും ഓടി അല്ലാഹുവിന്റെ അരികിൽ എത്താനുള്ള അവസരം കൂടിയാണ് റമദാൻ.

റമദാൻ എന്നത് ഉപവാസം മാത്രമല്ല ഓരോരുത്തരും ആഴത്തിൽ നിരീക്ഷിക്കുന്ന നാളുകൾ കൂടിയാണ്. നമ്മുടെ ഏറ്റവും മികച്ച മനുഷ്യത്വ ഗുണം തെളിമയോടെ കാണിക്കേണ്ട കാലം കൂടിയാണിത്. റമദാൻ നോമ്പ് ആചരിക്കുന്നവർ സുഹൃത്തുക്കളോട് പെരുമാറുന്നതിന് ചില ചിട്ടവട്ടങ്ങൾ ഉണ്ട്.

rmdn

ഉപവാസം എന്നത് ആത്മീയവും സാമൂഹ്യവും ആയതാണ്. അല്ലാഹുവിനോട് അടുത്തെത്താൻ മുസ്ലീങ്ങൾ ഈ മാസം മുഴുവനും അച്ചടക്കവും ആത്മനിയന്ത്രണവും പാലിക്കുന്നു. കൂടാതെ നോമ്പ് വിശ്വാസത്തിന്റെ ഉണർവും കൂടിയാണ്.പാവപ്പെട്ടവർ അനുഭവിക്കുന്ന ബുദ്ധിമുട്ടും കഷ്ടതയും ഓരോരുത്തർക്കും തിരിച്ചറിയാനുമുള്ള അവസരമാണിത്. വിശ്വാസികളുടെ ഹൃദയത്തിൽ നന്മയും പ്രതീക്ഷയും ഇത് നൽകുന്നു.അതുകൊണ്ട് തന്നെ ചാരിറ്റി റംസാന്റെ പ്രധാന ഭാഗമാകുന്നു .അതിനാൽ റംസാൻ മാസത്തിൽ നാം നമ്മുടെ മുസ്‌ലിം സുഹൃത്തുക്കളെ ബഹുമാനിക്കണം.

ij

പ്രവർത്തനക്ഷമത ഈ മാസത്തിൽ മുസ്ലീങ്ങൾക്ക് കുറവായിരിക്കും. ഉർജ്ജക്കുറവും മടിയും ക്ഷീണവും ഉണ്ടാകും .ഉപവാസം കൊണ്ടാണിത് എന്ന് മനസ്സിലാക്കി അവരോട് ക്ഷമ കാണിക്കുക .ചെറിയ കാര്യങ്ങൾക്കും അവരോട് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ മുസ്‌ലിം സുഹൃത്തുക്കളോട് റമദാൻ മുബാറക് അല്ലെങ്കിൽ ഹാപ്പി റംസാൻ കരീം എന്ന് പറയുക.ഇത് അവരുടെ ദിവസം മഹത്തരമാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button